Tuesday, February 8, 2011

യൂണിക്കോഡ് ടെപ്പിങ്ങ് ഉപകരണം


ടൈപ്പ് മാസ്റ്റര്‍ എന്ന യൂണിക്കോഡ് ടൈപ്പിങ്ങ് ഉപകരണം.
ഇതുപയോഗിച്ച് ഗൂഗിള്‍ ടോക്ക്, മെസഞ്ചര്‍ തുടങ്ങിയവയില്‍ മലയാളത്തില്‍ ചാറ്റ് ചെയ്യാം
വെബില്‍ അനായാസം മലയാളത്തില്‍ എഴുതാം ഇതിന് പ്രത്യേകിച്ച് ഫോണ്ട് ഇന്‍സ്റ്റാള്‍ ചെയ്യണമെന്നില്ല.
ഇന്‍സ്ക്രിപ്റ്റ്, ഫോണിറ്റിക് രീതികളില്‍ യൂണിക്കോഡില്‍ ടെപ്പ് ചെയ്യാം.
കംമ്പ്യൂട്ടറില്‍ അഡ്മിനിസ്ട്രേറ്റീവ് പെര്‍മിഷന്‍ ഇല്ലെങ്കില്‍ കൂടി ടൂള്‍ പ്രവര്‍ത്തിപ്പിക്കാം. അതായത് ഈ ടൂള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നില്ല. ISM പോലെയാണ് ഇതിന്റെ പ്രവര്‍ത്തനരീതി.
ഡൗണ്‍ലോഡ് ടൈപ്പ് മാസ്റ്റര്‍ യൂണിക്കോഡ്

Monday, February 7, 2011

Neflone Creative Lab Products







മലയാളത്തിലേക്ക് ഒരു പുതിയ യൂണിക്കോഡ് ഫോണ്ട് കൂടി. അരുണ എന്ന പുതിയ ലിപിയില്‍ തയ്യാറിക്കിയ ഫോണ്ടാണ് (അക്ഷരം) ഇത്. www.4logics.info എന്ന സൈറ്റ് പൂര്‍ണ്ണമായും അരുണ എന്ന ഈ പുതിയ യൂണിക്കോഡിലാണ് റണ്‍ ചെയ്യുന്നത്. 

എന്തുകൊണ്ട് പുതിയ യൂണിക്കോഡ്?
   മലയാളത്തില്‍ നിലവിലുള്ള മീര, രചന തുടങ്ങിയ ഫോണ്ടുകള്‍ പഴയലിപിയില്‍ കോഡ് ചെയ്തിരുക്കുന്നതിനാല്‍ പലപ്പോളും പ്രശ്നമാകാറുണ്ട്. ഉദാഹരണമായി 'കു' എന്ന അക്ഷരം ചെറിയ ഫോണ്ട് സൈസില്‍ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്.
2. രൂപയുടെ ചിഹ്നം യൂണിക്കോഡ് ഫോര്‍മാറ്റില്‍ തന്നെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
3. ഗൂഗിള്‍ ക്രോം ഉപയോഗിക്കുമ്പോള്‍ ലില്ലക്ഷരങ്ങള്‍ " ല്‍, ള്‍, ര്‍" തുടങ്ങിയവ "ല്, ള്, ര്" എന്നിങ്ങനെ പഴയ യൂണിക്കോഡില്‍ പ്രത്യക്ഷപ്പെടുന്നത് അരുണ ഫോണ്ടില്‍ പൂര്‍ണ്ണമായും പരിഹരിച്ചിട്ടുണ്ട്.
4. യുവത്വം തുളുമ്പുന്ന നവീന ഡിസൈനിങ്ങ് ശൈലി വായനക്കാരെ പെട്ടെന്ന് ആകര്‍ഷിക്കുന്നു.